അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സെറാടോണിന്‍; കണ്ടുപിടിത്തം നടത്തിയത് കാവന്‍ ശാസ്ത്രജ്ഞന്‍

ഡബ്ലിന്‍: അര്‍ബുദത്തെ ചെറുത്ത് തോല്‍പിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി കാവന്‍ ശാസ്ത്രജ്ജന്‍. ക്യാന്‍സറിനെ ശരീരം തന്നെ പ്രതിരോധിക്കുന്ന കണ്ടുപിടിത്തം അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യൂലര്‍ ബിയോടെക്‌നോളജി സയന്‍സിലെ ഗവേഷകനായ ഡോക്ടര്‍ ക്രോണിന്‍ തന്റെ തന്റെ നിരന്തരമായ ഗവേഷണങ്ങള്‍ക്കൊടുവില്‍ വരും കാലങ്ങളില്‍ ക്യാന്‍സിനെ ഫലപ്രദമായി നേരിടാനുള്ള കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്.

സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറാടോണിന് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ക്രോണിന്റെ കണ്ടെത്തല്‍. മനുഷ്യ ശരീരത്തില്‍ BH4 അഥവാ ടി- സെല്ലിന്റെ അളവ് ഉയര്‍ത്തിയാല്‍ ക്യാന്‍സര്‍ കോശങ്ങളെ ചെറുത്ത് തോല്പിക്കാനാകും, അത്തരമൊരു പ്രതിരോധം ഉണ്ടാക്കാന്‍ സെറാടോണിന് കഴിയുമെന്നാണ് ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദ ചികിത്സ രംഗത് വലിയൊരു മാറ്റം പ്രതിഷിക്കാവുന്ന കണ്ടുപിടിത്തമാണിത്.

ഡികെ

Share this news

Leave a Reply

%d bloggers like this: