ട്രംപ് അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പില്‍

ഡബ്ലിന്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ സന്ദര്‍ശനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലയറില്‍ ഗോള്‍ഫ് ഫൈസ്റ്റാര്‍ ഹോട്ടലും ഗോള്‍ഫ് ലിങ്കും സ്വന്തമാക്കിയ ട്രംപ് പ്രസിഡന്റ് പദവിക്ക് ശേഷം ബിസിനസ്സ് കുടുംബത്തിന് വിട്ടുകൊടുത്തിരുന്നു. ട്രംപിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് അയര്‍ലണ്ടിലുള്ളത്.

യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യു.എസ് അതില്‍ നികുതി ഏര്‍പ്പെടുത്തിയത് യൂറോപ്പുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയിരുന്നു. യൂണിയനും അമേരിക്കക്കുമിടയില്‍ ഉള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ അയര്‍ലന്‍ഡ് നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഷാനോന്‍ എയര്‍പോര്‍ട്ടിന് യു.എസ് സൈനിക വിമാനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കിയത് മുതല്‍ അയര്‍ലണ്ടിനെ യു.എസ്സിന് തള്ളിക്കളയാനാവില്ല ട്രാന്‍സ് അത്ലാന്റിക്ക് വിമാന സര്‍വീസ് ഐറിഷ് കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ ലഭിച്ച സുരക്ഷിതത്വം തുടങ്ങി അയര്‍ലണ്ടിന് പരിഗണന നല്‍കുന്ന നിലപാടും യു.എസ് സ്വീകരിച്ചിട്ടുണ്ട്.

മുന്‍ ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നി ബെല്‍ഫാസ്റ്റ് സന്ദര്‍ശന വേളയില്‍ ട്രംപിനെ അയര്‍ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് വന്ന ലിയോ വരേദ്കറും അമേരിക്കന്‍ സന്ദര്‍ശനത്തിന് ട്രംപിനെ അയര്‍ലണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചിരുന്നു. ട്രംപിന്റെ അയര്‍ലാന്‍ഡ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: