ഇന്ന് ശക്തമായ മഴയ്ക്ക് ആരഭമാകും; രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. ഡബ്ലിന്‍, ലൗത്, മീത്ത്, വിക്കലോ എന്നിവിടങ്ങളിലാണ് യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുള്ളത്. ബുധനാഴ്ച വൈകുന്നേരം വരെയാണ് ഈ കൗണ്ടികളില്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ 25 മുതല്‍ 35 വരെ മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തകര്‍ത്ത് പെയ്യുന്ന മഴയില്‍ ഈ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാകുമെന്നും മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ചിതറിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 6 മുതല്‍ 11 ഡിഗ്രി വരെയാണ്. രാത്രിയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ഇന്ന് രാത്രി പലയിടങ്ങളിലും വരണ്ടതായിരിക്കുമെങ്കിലും വടക്കന്‍ കൗണ്ടികളില്‍ മഴ പ്രതീക്ഷിക്കാം. രാത്രിയില്‍ താപനില എട്ട് മുതല്‍ 12 ഡിഗ്രി വരെ കുറയും. തെക്ക് കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഇന്ന് വൈകുന്നേരം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മീറ്റ് ഐറാന്‍ അറിയിച്ചു.

മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കനത്ത മഴ റോഡില്‍ അപകടങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. അമിത വേഗത്തോടെയും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗുമാണ് മഴക്കാല അപകടങ്ങളുടെ പ്രധാന കാരണം. മഴ പെയ്യുമ്പോള്‍ റോഡ് മിനുസ്സപ്പെടും. റോഡും വാഹനത്തിന്റെ ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ പൊടുന്നനെയുള്ള ബ്രേക്കിംഗ് വേണ്ടിവരുമ്പോള്‍ വാഹനം വഴുതിപ്പോകുകയും മറ്റു വാഹനങ്ങളുമായി ഇടിക്കുകയും ചെയ്യുന്നു. അമിതവേഗത്തില്‍ ഓടിക്കുമ്പോഴാണ് ഈ പ്രശ്‌നം ഏറ്റവും അപകടം ചെയ്യുന്നത്. എത്ര നിയന്ത്രണ ശേഷിയുള്ള ഡ്രൈവറാണ് സ്റ്റിയറിംഗ് തിരിക്കുന്നതെങ്കിലും ചവിട്ടിയിടത്ത് വാഹനം കിട്ടിയില്ലെങ്കില്‍ അത് അപകടത്തില്‍ കലാശിക്കും. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: