ബാലിനസ്ലോയില്‍ ക്രിസ്മസിന് ഒരുക്കങ്ങളായി,ആഘോഷം ഡിസംബര്‍ 27ന്

ബാലിനസ്ലോ(കൌണ്ടി ഗോള്‍വേ): ബാലിനസ്ലോയിലെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 27 വ്യാഴാഴ്ച്ച നടത്തപ്പെടും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ഗോള്‍വേ സീറോ മലബാര്‍ സഭയുടെ ചാപ്ല്യന്‍ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ ക്രിയാഗ് ചര്‍ച്ചില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും.

തുടര്‍ന്ന് ക്രിയാഗ് നാഷണല്‍ സ്‌കൂളില്‍ അഞ്ച് മണിയോടെ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കും. കുട്ടികളുടെ കലാമത്സരങ്ങളും, സാന്താ വരവും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പ്രൗഢിയേകും. രുചികരമായ ക്രിസ്മസ് ഡിന്നറോടെ എട്ട് മണിയോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോര്‍ജ് ഫ്രാന്‍സിസ്
0871676761

Share this news

Leave a Reply

%d bloggers like this: