‘ക്യൂരിയോസിറ്റി ’18’ , കുട്ടികളുടെ ഏകദിന ശാസ്ത്ര ശില്പശാല നാളെ (ശനിയാഴ്ച)

ഡബ്ലിന്‍: ശാസ്ത്ര അഭിരുചിയും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഏകദിന സയന്‍സ് ശില്പശാല നാളെ (1 ഡിസംബര്‍ , ശനി) പമേഴ്സ്ടൗണിലുള്ള സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. സയന്‍സ് ക്വിസ്, സയന്‍സ് പ്രൊജെക്ടുകള്‍ , വിവിധ വിഷയങ്ങളെ അധികരിച്ചു പ്രഗത്ഭരായ ഡോ. സുരേഷ് സി. പിള്ള, ഡോ. രജത് വര്‍മ്മ, അഡ്വ. ജിതിന്‍ റാം എന്നിവര്‍ നയിക്കുന്ന ക്ലാസുകള്‍ ചര്‍ച്ചകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

‘ക്യൂരിയോസിറ്റി ’18’ എന്ന് പേരിട്ടിരിക്കുന്ന ഈ സയന്‍സ് ശില്പശാലയ്ക്ക് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു ഏകദിന സയന്‍സ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കുട്ടികളും രാവിലെ കൃത്യം 9:30 തന്നെ എത്തിച്ചേരണമെന്ന് സംഘാടകരായ എസ്സെന്‍സ് അയര്‍ലന്‍ഡ് അറിയിച്ചു.

ഒരു കുട്ടിയ്ക്ക് 10 യൂറോ റെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് തന്നെ സയന്‍സ് ക്വിസ് ആരംഭിക്കും. കുട്ടികള്‍ തയാറാക്കിയ വിവിധ വിഷയങ്ങളിലുള്ള സുസൈന്‍സ് പ്രൊജക്റ്റ് ഉച്ചയ്ക്ക് ശേഷം 2 -മണിക്കാണ് ആരംഭിക്കുക. പ്രോഎജെക്ട അവതരണത്തിന് ഓരോ ടീമിനും 5 മിനിറ്റ് മുതല്‍ പരമാവധി 10 മിനിറ്റ് വരെ സമയം ലഭിക്കും.

സയന്‍സ് ക്വിസിനും പ്രോജെക്ടിനും വിജയികള്‍ ആവുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനമായി ലഭിക്കും.
കൂടാതെ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എസ്സെന്‍സ് അയര്‍ലന്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

ഡോ. സുരേഷ് സി. പിള്ള, ഡോ . രജത് വര്‍മ്മ, ഡോ . രേഷ്മ ബാലചന്ദ്രന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ സയന്‍സ് പ്രൊജെക്ടുകള്‍ വിലയിരുത്തും. വൈകിട്ട് 5 – മണിയോടെ പരിപാടികള്‍ സമാപിക്കും.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുവായ നിരക്കില്‍ ലഘുഭക്ഷങ്ങളും , ഉച്ചഭക്ഷണവും , ചായയും ,വെള്ളവും ലഭ്യമായിരിക്കും.

പരിപാടിയില്‍ പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനുമായി എല്ലാ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും എസ്സെന്‍സ് അയര്‍ലന്‍ഡ് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സെബി സെബാസ്റ്റ്യന്‍ (0872263917)

ടോമി സെബാസ്റ്റ്യന്‍ (0879289885)

ജിതിന്‍ റാം ( 0892113987)

Share this news

Leave a Reply

%d bloggers like this: