‘WMC Social Responsibility Award 2018’ -നായി ‘Share & Care, Limerick’ -നെ തിരഞ്ഞെടുത്തു , അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 29 -ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘Social Responsibility Award ‘ – ന് ലീമെറിക്കിലെ ‘Share & Care’ -നെ തിരഞ്ഞെടുത്തു. Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയര്‍ലണ്ടിലെ ചാരിറ്റി റെഗുലേറ്റര്‍ റെജിസ്‌ട്രേഷനുള്ള ‘Share & Care, Limerick’.

2016 -ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ‘Social Responsibility Award ‘ ഏര്‍പ്പെടുത്തിയത്. അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷന്‍ സ്ഥാപകയായ ശ്രീമതി. മേരി മക്ക്‌കോര്‍മക്ക് , മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ: ജോര്‍ജ് തങ്കച്ചന്‍ എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.

കോര്‍ക്ക്, ലിമറിക്ക്,ടിപ്പററി,ക്ലെയര്‍ തുടങ്ങിയ കൗണ്ടികളിലെ മലയാളികളുടെ നേതൃത്വത്തില്‍ 2006 – സ്ഥാപിതമായ Munster Indian Cultural Association തുടക്കം മുതല്‍ തന്നെ പല വിധത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിന്നുവെങ്കിലും 2012-ല്‍ ആണ് ‘Share & Care’ എന്ന പേരില്‍ അത് കൂടുതല്‍ കാര്യക്ഷമമാക്കിയത്.

കല്‍ക്കത്തയിലെ ആശുപത്രിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ ജീവന്‍ നഷ്ടപ്പെട്ട രണ്ട് നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം ചെയ്തുകൊണ്ടാണ് ‘Share & Care’ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് തിരുവനന്തപുരം RCC-യിലെ ക്യാന്‍സര്‍ രോഗികള്‍, MICA-യുടെ അംഗങ്ങള്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍,പ്രകൃതി ദുരന്തങ്ങള്‍, മരണാനന്തര സഹായങ്ങള്‍,നിര്‍ധനരായ കുട്ടികളുടെ ഉപരിപഠനം തുടങ്ങിയ മേഖലകളിലെല്ലാം സാമ്പത്തീക സഹായങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ‘Share & Care’ എന്ന പേരില്‍ MICA നടത്തി വരുന്നു. Irish RedcCross, St. Vincent de Paul തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ‘Share & Care’ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

2018 -ല്‍ അയര്‍ലണ്ടിലെ ചാരിറ്റി റെഗുലേഷന്‍ അതോറിറ്റി റെജിസ്‌ട്രേഷനും ‘Share & Care, Limerick’ -ന് ലഭിച്ചു.

2018 ഡിസംബര്‍ 29 , ശനിയാഴ്ച ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Share this news

Leave a Reply

%d bloggers like this: