2026-ന് ശേഷം ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ പെട്രോള്‍ ഡീഡല്‍ കാറുകള്‍ നിരത്തിലിറങ്ങില്ല

2026-ന് ശേഷം പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ പുറത്തിറക്കില്ലെന്ന് ഫോക്സ്വാഗണ്‍ ഗ്രൂപ്പ്. ഔഡി, ബെന്റ്ലി, ബുഗാട്ടി, ഫോക്സ്വാഗണ്‍, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങി ഫോക്സ് വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇതോടെ പെട്രോള്‍ ഡീസല്‍ കാറുകളോട് വിടപറയും. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്ന സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് തുടര്‍ന്നങ്ങോട്ട് ഫോക്സ്വാണ്‍ ഗ്രൂപ്പ് നിര്‍മിക്കുക. ജര്‍മനിയിലെ വോല്‍സ്ബര്‍ഗില്‍ നടന്ന ഒരു ഓട്ടോമോട്ടീവ് കോണ്‍ഫറന്‍സില്‍ ഫോക്സ് വാഗണ്‍ സ്ട്രാറ്റെജി ചീഫ് മൈക്കല്‍ ജൊസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2026-ല്‍ നിര്‍മിക്കുന്ന എന്‍ജിന്‍ കമ്പനിയുടെ അവസാന തലമുറ പെട്രോള്‍-ഡീസല്‍ എന്‍ജിനായിരിക്കുമെന്നും ജൊസ്റ്റാ പറഞ്ഞു. പെട്രോള്‍, ഡീസല്‍ കാറുകളില്‍നിന്ന് ക്രമാതീതമായി പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് അനുദിനം വന്‍തോതിലുള്ള വായു മലിനീകരണമാണ് പ്രകൃതിയിലുണ്ടാക്കുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ ഇത്തരം മലിനീകരണങ്ങളുടെ തോത് കുറയ്ക്കാനാണ് കമ്പനിയുടെ ദൗത്യം.

നിലവില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഫോക്സ്വാഗണ്‍ ഗ്രൂപ്പ് എട്ട് വര്‍ഷങ്ങള്‍ക്കപ്പുറം ഇ-കാറുകള്‍ മാത്രമാണ് പുതുതായി നിരത്തിലെത്തിക്കുക. ഫോക്സ്വാഗണിന്റെ ഇലക്ട്രിക് കാറുകളുടെ നിര 2020-ഓടെ നിരത്തിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന് പുറമെ, പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയ കാര്‍ നിര്‍മാതാക്കളാണ് ഫോക്സ് വാഗന്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: