ആന്‍ പോസ്റ്റിന് ഇത് ഏറ്റവും തിരക്കേറിയ ക്രിസ്മസ് സീസണ്‍

ഡബ്ലിന്‍: ഏറ്റവും തിരക്കുപിടിച്ച ക്രിസ്മസ് സീസണായിരുന്നു ഇത്തവണ ആന്‍ പോസ്റ്റിന്. ക്രിസ്മസ് ആശംസ കാര്‍ഡുകളും ഗിഫ്റ്റുകളും കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധിച്ചു. രാജ്യമൊട്ടാകെ 100,000 ത്തോളം പാഴ്സലുകളാണ് ചില ദിവസങ്ങളില്‍ എത്തിക്കേണ്ടി വന്നതെന്ന് ആന്‍ പോസ്റ്റ് അധികൃതര്‍ വ്യക്തമാകുന്നു. പരമ്പരാഗത ക്രിസ്മസ് സ്റ്റാമ്പുകളും ബുക്ക്‌ലെറ്റുകളും ഇരട്ടിയിലധികം ഇത്തവണ വിറ്റഴിച്ചു. 13 മില്യണ്‍ ക്രിസ്മസ് സ്റ്റാമ്പുകളാണ് ആന്‍ പോസ്റ്റ് വിറ്റഴിച്ചത്.

നഷ്ടത്തിലായ ആന്‍ പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ ക്രിസ്മസ് സീസണില്‍ വന്‍ തിരിച്ചു വരവാണ് അയര്‍ലണ്ടിലെ മിക്ക പോസ്റ്റ് ഓഫീസിലും ദൃശ്യമാകുന്നത്. കത്തിടപാടുകള്‍ മറന്നുപോകുന്ന ഈ കാലത്ത് ക്രിസ്മസ് ആശംസ കാര്‍ഡുകളിലൂടെയും ക്രിസ്മസ് സമ്മാനങ്ങള്‍ അയക്കുന്നതിലൂടെയും ബന്ധങ്ങള്‍ നവീകരിക്കുകയാണ്. ഫേസ് ബുക്ക്, വാട്സ്ആപ്പ് എന്നിവ പുതുതലമുറയെ കീഴടക്കിയപ്പോഴും ഇന്നും കാര്‍ഡിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പ്രിയപ്പെട്ടവരുടെ കൈയില്‍ കിട്ടുന്നതിന്റെ ആനന്ദം വതുതാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവും ലാഭകരമായ സീസണാണ് ഇത്തവണ ഉണ്ടായതെന്ന് അന്‍പോസ്റ്റ് മെയില്‍ ആന്‍ഡ് പാഴ്സല്‍ മാനേജിങ് ഡയറക്ടര്‍ ഗാരറ്റ് ബ്രിഡ്ജ്മാന്‍ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും അപ്പുറത്താണ് ഇത്തവണ സര്‍വീസുകള്‍ പ്രധാനം ചെയ്യാന്‍ കഴിഞ്ഞത്. ദിവസം പാഴ്സല്‍ നിറച്ച നാല് ട്രക്കുകള്‍ മാത്രം പ്രതീക്ഷിച്ച സ്ഥലത്ത് ഒരു റീട്ടെയ്ലര്‍ക്ക് 22 ട്രക്കുകള്‍ വരെ അയക്കേണ്ടി വന്നു. ഇപ്പോള്‍ ക്രിസ്മസിന് ശേഷമുള്ള ന്യു ഇയര്‍ സര്‍വീസുകള്‍ നല്‍കാന്‍ ഒരുകുകയാണ് ആന്‍ പോസ്റ്റിന്റെ നാഷണല്‍ പാര്‍സെല്‍സ് നെറ്റ്വര്‍ക്ക്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: