2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; വീണ്ടും നോട്ട് അസാധുവാക്കുമോ?

ന്യുഡല്‍ഹി: 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. 2016 നവംബറില്‍ കള്ളപ്പണം തടയല്‍ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സര്‍ക്കാര്‍ 2000 രൂപ നോട്ടുകള്‍ ഇറക്കിയത്. ഈ നോട്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതില്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നത് എന്നാണ് വിവരം.

മാര്‍ച്ച് 2018-ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 2000 നോട്ടില്‍ വിനിമയം നടത്തുന്നത് 6.73 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്റെ 37 ശതമാനത്തോളം വരും. 500 നോട്ടിന്റെ വിനിമയം 7.73 ലക്ഷം കോടിയാണ്. മൊത്തം വിനിമയത്തിന്റെ 43 ശതമാനം 500 രൂപ നോട്ടുകളാണ്. നേരത്തെ 2000 രൂപയുടെ നോട്ടും അസാധുവാക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും നോട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2006 നവംബറില്‍ പധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും 2000 നോട്ട് ഇറക്കുകയും ചെയ്തത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: