വിശപ്പ് സഹിക്കാനാവാതെ കീടനാശിനിയെടുത്ത് കുടിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍

വിശപ്പ് സഹിക്കാതെ കീടനാശിനി കുടിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശ് രത്ലാം ജില്ലയിലെ പൊന്‍ബട്ട ഗ്രാമത്തിലാണ് സംഭവം. 10 വയസ്സായ കുട്ടി വിശപ്പ് സഹിക്കാനാകാതെ കൈയില്‍ കിട്ടിയത് എടുത്ത് കുടിക്കുകയായിരുന്നുവെന്നാണ് എന്‍സിപിസിആര്‍ (National Commission of Protection Of child Rights) കണ്ടെത്തിയത്. വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

ഡിസംബര്‍ 29ന് നടന്ന സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രാജ്യത്ത് വര്‍ഷന്തോറും നിരവധി കുട്ടികളാണ് മരിക്കുന്നത്. പട്ടിണി കൊണ്ട് ദുരിതമനുഭവിക്കുന്ന സ്ഥിതിയാണ് മധ്യപ്രദേശിലെ വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഇതിനു മുന്‍പും ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ പട്ടിണിയും ചികിത്സയും ലഭ്യമാവാതെ മരണപ്പെട്ടിട്ടുണ്ട്. 2016ല്‍ മാത്രം ആറ് വയസില്‍ താഴെയുള്ള 28,000 ത്തോളം കുട്ടികളാണ് മരണപ്പെട്ടിരുന്നുവെന്നാണ് കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: