നോമ്പുകാല ധ്യാനത്തിന്റെ റജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

ഗാള്‍വേ (അയര്‍ലണ്ട്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ റജിസ്ട്രേഷന്‍ ഉദ്ഘാടനം പതിമൂന്നാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കു ശേഷം നടത്തപ്പെട്ടു. വി. കുര്‍ബാനാന്തരം നടത്തപ്പെട്ട സമ്മേളത്തില്‍വെച്ചു അയര്‍ലണ്ട് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജിനോ ജോസഫ് റജിസ്ട്രേഷന്‍ ഫോം റജിസ്ട്രേഷന്‍ കണ്‍വീനര്‍ ശ്രി. ബിബി പോളിന് നല്‍കിക്കൊണ്ട് നാലാമത് നോമ്പുകാല ധ്യാനത്തിന്റെ റജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

ഈ വര്‍ഷം ഏപ്രില്‍ 15,16,17 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍) തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. തിരക്കുപിടിച്ച യൂറോപ്യന്‍ ജീവിത സാഹചര്യത്തില്‍ സ്വന്തം ജീവിതത്തിലേക്കും ദൈവീക കൃപകളിലേക്കും ദൈവീക വഴികളിലേക്കും തിരിഞ്ഞുനോക്കാന്‍ ലഭിച്ചിരിക്കുന്ന അസുലഭസന്ദര്‍ഭം അയര്‍ലണ്ടില്‍ ഉള്ള എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസംഗമദ്ധ്യേ വന്ദ്യ. ജിനോ അച്ചന്‍ ഓര്‍മിപ്പിച്ചു. എല്ലാവര്‍ഷത്തെയും പോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ധ്യാനം എന്നിസിലുള്ള സെന്റ് .ഫ്‌ലാന്നെന്‍സ് കോളേജില്‍ (ST: FLANNENS COLLEGE ,ENNIS ) വെച്ചായിരിക്കും നടത്തപ്പെടുക. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

Lenten Retreat Registration 2019

Share this news

Leave a Reply

%d bloggers like this: