LEAD’19 – ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനെറ്റ് മീറ്റിംഗ് ഫെബ്രുവരി 9 ശനിയാഴ്ച

ഡബ്ലിന്‍ : SMYM – ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനെറ്റ് -LEAD -’19, 2019 ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 10 മണിക്ക് റിയാല്‍ട്ടോയിലുള്ള സെന്റ് തോമസ് പാസ്റ്റര്‍ സെന്ററില്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും.

‘ഒരു നവലോക നിര്‍മ്മിതിക്കായി യുവജനങ്ങള്‍ യേശുവിനൊപ്പം’ എന്ന ആശയവുമായി സീറോ മലബാര്‍ സഭയില്‍ ആരംഭിച്ച സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) ഡബ്ലിനിലെ എല്ലാ കുര്‍ബാന സെന്ററുകളിലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ വിശ്വാസികളായ ട്രാന്‍സിഷന്‍ ഇയര്‍ മുതല്‍ വിവാഹിതരല്ലാത്ത 35 വയസ് വരെ പ്രായമുള്ള യുവജനങ്ങളാണു SMYM അംഗങ്ങള്‍.

വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നല്ല നേതൃത്വപാടവമുള്ള, ദിശാബോധമുള്ള യുവജനങ്ങളെ വാര്‍ത്തെടുക്കുവാന്‍ വിവിധതരത്തിലുള്ള കര്‍മ്മ പരിപാടികളാണു SMYM രൂപം നല്‍കിയിട്ടുള്ളത്.

ഇതിനു നേതൃത്വം നല്‍കുന്നതിനുവേണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക, അടുത്ത വര്‍ഷത്തേയ്ക്കൂള്ള പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുക എന്നിവയാണു ഈ സെനറ്റ് മീറ്റിങ്ങിന്റെ മുഖ്യ അജണ്ഡ. വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സികൂട്ടീവ് ഭാരവാഹികളും, ആനിമേറ്റേഴ്‌സും പങ്കെടുക്കുന്ന ഈ സെനറ്റ് മീറ്റിങ്ങിനു SMYM ഡയറക്ടര്‍ റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, സീറോ മലാബാര്‍ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. റോയ് വട്ടക്കാട്ട്, ഡബ്ലിന്‍ SMYM ആനിമേറ്റേഴ്‌സ് ശ്രീ. ജയന്‍ മുകളേല്‍, ശ്രീമതി ലിജിമോള്‍ ലിജൊ എന്നിവര്‍ നേതൃത്വം നല്‍കും.

Share this news

Leave a Reply

%d bloggers like this: