അലര്‍ജി ഉണ്ടാകാന്‍ സാധ്യത; ലീഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് ചോക്കലേറ്റുകള്‍ തിരികെ വിളിച്ചു

ലീഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അടുത്ത ദിവസങ്ങളിലെങ്ങാനും മിസ്റ്റര്‍ ചോക്കോ & കാരമല്‍ ചോക്കലേറ്റ് ബാറുകള്‍ വാങ്ങിച്ചിട്ടുണ്ടോ. എന്നാല്‍ അത് കഴിക്കരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് (FSAI). ഈ ഉല്‍പന്നം ചിലരില്‍ ഗുരുതരമായ അലര്‍ജിയുണ്ടാകുമെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണീ മുന്നറിയിപ്പ്.’ ഇതില്‍ അലര്‍ജി ഉണ്ടാക്കുന്ന നിലകടലയുടെ സാന്നിധ്യം ചേരുവകകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് നിലക്കടല അലര്‍ജി ഉള്ളവരില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ തിരിച്ചു വിളിച്ചിരിക്കുന്നത്.

പാക്കിങ്ങില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്ന് ലീഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 2020 വരെ ഉപയോഗിക്കാനുള്ള തീയതി രേഖപ്പെടുത്തിയിട്ടുള്ള ചോക്കലേറ്റ് ബാച്ചാണ് തിരികെ വിളിച്ചത്. ഉപഭോക്താക്കള്‍ക്ക് ഈ ഉല്‍പ്പന്നം തിരികെ നല്‍കി മുഴുവന്‍ പണം കൈപ്പറ്റാവുന്നതാണെന്ന് ലീഡില്‍ സ്റ്റോര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: