വനിതാകൂട്ടായ്മയായ ജ്വാലയുടെ വാര്‍ഷികദിനാഘോഷങ്ങള്‍ വര്‍ണാഭമായി.

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡിലെ വനിതാകൂട്ടായ്മയായ ജ്വാലയുടെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 16-ന് ബാലിഗണ്ണര്‍ GAA ക്ലബ്ബില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഫാ:സുനീഷ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീജാ സുനോജ് അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് സുനിമോള്‍ തമ്പി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി.

കണ്ണഞ്ചിപ്പിക്കുന്ന നൃത്തചുവടുകളുമായി ജ്വാലാ ടീം വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യന്‍ വസ്ത്രധാരണത്തെ മനോഹരമായി അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. വാട്ടര്‍ഫോര്‍ഡിലെ കലാ പ്രതിഭകളുടെ വിവിധയിനം കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായ ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായി.

രുചിയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’വൈവിദ്ധ്യത്താലും സ്വാദ് കൊണ്ടും നാവിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് വിശ്വാസ്,സ്പൈസ് വേള്‍ഡ്,ഡൗണ്‍ മീറ്റ് എന്നിവരാണ്. വാര്‍ഷികദിനാഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ക്കാന്‍ സഹകരിച്ച എല്ലാവരോടും സംഘാടകര്‍ നന്ദി അറിയിച്ചു.

അനൂപ് ജോണ്‍

Share this news

Leave a Reply

%d bloggers like this: