ലിസ സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; നയതന്ത്ര പ്രതിനിധികള്‍ സിറിയയിലേക്ക്

ഡബ്ലിന്‍: സിറിയയില്‍ ആഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐറിഷ് വനിതാ ലിസ സ്മിത്തിനെ സന്ദര്‍ശിക്കാന്‍ രാജ്യത്തെ നയതന്ത്ര പ്രതിനിധികള്‍ സിറിയയിലേക്ക്. ഇസ്ലാം മതം സ്വീകരിച്ച് ഇവര്‍ സിറിയയില്‍ എത്തി, ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ യു.എസ് ഭീകര വിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐറിഷ് പ്രതിരോധ സേനയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും, മികച്ച സ്വഭാവ സവിശേഷതകള്‍ക്കും പേരുകേട്ട ഉദ്യോഗസ്ഥ ആയിരുന്നു ലിസ. ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി സേനയില്‍ നിന്നും രാജി വെച്ച് നാട് വിടുകയായിരുന്നു ഈ ലോത്ത് സ്വദേശിനി. സിറിയയില്‍ എത്തിയ ശേഷം ട്യുണീഷ്യക്കാരനായ ഒരാളെ വിവാഹം ചെയ്യുകയും ചെയ്തു. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ലിസയോടൊപ്പം ഇപ്പോള്‍ രണ്ട് വയസുള്ള ആണ്‍കുട്ടി കൂടിയുണ്ട്.

ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ലിസയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാം മത വിശ്വാസി എന്നതിലുപരി ക്യാമ്പിലെ ജീവിതത്തിനിടയിലും ലിസ ഭീകര സംഘടനക്ക് വേണ്ടി നിലകൊള്ളുമെന്ന മനോഭാവമാണ് പുലര്‍ത്തുന്നത്. ഇത് അവരെ അയര്‍ലന്‍ഡിലേക്ക് തിരികെ കൊണ്ടുവരാന്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് പ്രാഥമിക നിഗമനം.

ലിസയുടെ മടങ്ങി വരവുമായി ബദ്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ ഐറിഷ് സര്‍ക്കാര്‍ നയതന്ത്ര പ്രതിനിധികളെ സിറിയയിലേക്ക് അയക്കുകയായിരുന്നു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു ഐറിഷ് വനിതയും ഉണ്ടെന്ന വാര്‍ത്ത ഐ ടി.വി ആണ് പുറത്ത് വിട്ടത്.

ഡികെ

Share this news

Leave a Reply

%d bloggers like this: