എത്യോപ്യന്‍ വിമാന അപകടത്തില്‍പ്പെട്ട ഐറിഷുകാരനായ യു.എന്‍ ഉദ്യോഗസ്ഥന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസിഡന്റും, പ്രധാനമന്ത്രിയും

ഡബ്ലിന്‍: കഴിഞ്ഞ ദിവസം എത്യോപ്യന്‍ വിമാന അപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ അയര്‍ലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു. ക്ലയര്‍ സ്വദേശിയായ മൈക്കല്‍ റൈന്‍ ആണ് അപകടത്തില്‍പ്പെട്ടത്. യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ ഉദ്യോഗസ്ഥനായിരുന്നു മൈക്കല്‍ റൈന്‍.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിമാറ്റുന്ന യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മൈക്കല്‍ റൈന്‍. കെനിയന്‍ തലസ്ഥാനമായ നൈറോബിനില്‍ വെച്ച് നടക്കുന്ന യു.എന്‍ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മറ്റു യു.എന്‍ അംഗങ്ങളും അപകടത്തില്‍ മരണമടഞ്ഞിരുന്നു.

ആഫ്രിക്കന്‍ കമ്മ്യുണിറ്റികളില്‍ പോഷകാഹാരം ഇല്ലാതെ കുട്ടികളും, മുതിര്‍ന്നവരും മരണത്തിന് കീഴടങ്ങുന്ന പ്രവണത ഒഴിവാക്കാന്‍ യു.എന്‍ ഫുഡ് പ്രോഗ്രാം സജീവമായി ഇടപെട്ടുവരികയായിരുന്നു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആഫ്രിക്കന്‍ ജനതക്കിടയില്‍ പ്രവര്‍ത്തിച്ച മൈക്കല്‍ റൈന് രാജ്യത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഐറിഷ് പ്രസിഡന്റും പ്രധാനമന്ത്രിയും അറിയിച്ചു. എത്യോപന്‍ തലസ്ഥാനമായ ആസിഡ് അബാബയില്‍ നിന്നും കെനിയയിലെ നെയ്റോബിക്ക് പറക്കുകയായിരുന്ന എത്യോപ്യന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: