”ആത്മീയം 2019” – ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര……….(കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം)

ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനവും സീറോ മലബാര്‍ യുത്ത് മൂവ്‌മെന്റ് (SMYM) Galway unit – ഉത്ഘാടനവും മാര്‍ച്ച് 23 ശനിയാഴ്ച മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. അന്നേ ദിവസം മുതിര്‍ന്നവര്‍ക്കായ് രാവിലെ 10 മണിക്ക് English Mass (scheduled mass of mervue parish) നെ തുടര്‍ന്ന് 1 മണി വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. റവ.ഫാ. ക്ലെമെന്റ് പാടത്തീപറമ്പില്‍, റവ.ഫാ രാജേഷ് മേച്ചീറകാത്, റവ. ഫാ. റോയ് വട്ടക്കാട്ട് & ടീം എന്നീ വൈദികരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക.

ജൂനിയര്‍ (2nd Class മുതല്‍ 5th class), സീനിയര്‍ (6th class – 8th class) , Super സീനിയര്‍ (9th class,Transition year & above) എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കുട്ടികളുടെ മനസുകളെ വചനാധിഷ്ടിതമായി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കളികള്‍, ദൈവിക പ്രവൃത്തനങ്ങള്‍ ദൃശ്യമാകുന്ന പ്രാര്‍ത്ഥനകള്‍, വചനത്തിന്റെ അന്തര്‍ഭാവം ഹൃദയ ഭിത്തികളില്‍ ആലേഖനം ചെയ്യപ്പെടുന്ന ക്ലാസുകള്‍, ആത്മാവിനെ ദൈവസന്നിധിയിലേക്കുയര്‍ത്തുന്ന ഗാന ശുശ്രുഷ, ദൈവവുമായി അനുരഞ്ജിപ്പിക്കുന്ന കുമ്പസാരം, ജിവിത നവീകരിക്കപ്പെടുന്ന ആരാധന, വിശുദ്ധ കുര്‍ബാനയിലൂടെ ആത്മീയ ജീവിതം തുടങ്ങിയവക്ക് നേതൃത്വം നല്‍കുന്നു. എല്ലാ ക്രിസ്തീയ വിഭാഗത്തിലുള്ള വിശ്വാസികളുടെ കുട്ടികളെയും ധ്യാനത്തിലേക്കു വികാരി റവ.ഫാ.ജോസ് ഭരണികുളങ്ങര ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു . ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും.

NB:
-രാവിലെ 9 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും അതോടൊപ്പം കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ‘parents consent form’ നിര്‍ബന്ധമായും പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

-ധ്യാന ദിവസം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കപ്പെടുന്നതാണ്

  • കുടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
    Mr. Jobby Paul :0851672375
    Mr. Anil Jacob : 0879644979
    Mrs. Shaijy Johnosn : 0892455172
Share this news

Leave a Reply

%d bloggers like this: