നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്: ലണ്ടന്‍ കോടതി

ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി നീരവ് മോദിയ്ക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്‌തേക്കാം. അറസ്റ്റുണ്ടായാല്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാനും കോടതി ഉത്തരവിടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ചെയ്‌തേക്കാം. ലണ്ടന്‍ നഗരത്തിലൂടെ നീരവ് മോദി നടന്നു പോവുന്നത് ബ്രിട്ടീഷ് പത്രമായ ദ ടെലഗ്രാഫ് ഈ മാസം ആദ്യം പുറത്തു വിട്ടിരുന്നു.

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായിരിക്കെ നീരവ് മോദി ബ്രിട്ടനില്‍ പുതിയ രത്‌ന കച്ചവടം തുടങ്ങിയെന്നും അദ്ദേഹത്തിന് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്‍ഷുറന്‍സ് നമ്പര്‍ നല്‍കിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: