എച്ച്.പി ലാപ്‌റ്റോപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്: ബാറ്ററി പൊട്ടിത്തെറി; എച്ച്.പി ലാപ്ടോപ്പുകള്‍ തിരിച്ചുവിളിക്കുന്നു.

കാലിഫോര്‍ണിയ: ബാറ്ററിയില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എച്ച്.പി 80,000 ലാപ്ടോപ്പുകള്‍ തിരിച്ച് വിളിക്കുന്നു. ബാറ്ററി ചൂട് കൂടുക, ബാറ്ററി ഉരുകുക, കത്തി എരിയുക, തുടങ്ങി നിരവധി തകരാറുകള്‍ കണ്ടെത്തിയതിനാല്‍ ചില സീരീസിലുള്ള ലാപ്ടോപ്പുകള്‍ കമ്പനി തിരിച്ചു വിളിച്ചു.

2015 ഡിസംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെ വില്ക്കപ്പെട്ട എന്‍വി എക്‌സ് 360 ഉള്‍പ്പെടെയുള്ള പ്രോബുക് മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്. ഇത്തരം സീരീസില്‍പ്പെട്ട ലാപ്‌ടോപ്പ് മോഡലുകള്‍ കൈവശമുള്ളവര്‍ക്ക് സൗജന്യമായി സുരക്ഷിതമായ ബാറ്ററി പാക്ക് മാറ്റി നല്‍കും. എച്ച്.പി ലാപ്‌ടോപ്പ് ബാറ്ററി പൊട്ടിത്തെറിച്ച 8 സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് 11,000 ഡോളറിന്റെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബാറ്ററി മാറ്റി നല്‍കുന്ന എച്ച്.പി ലാപ്‌ടോപ്പ് മോഡലുകള്‍ HP Probook 640 G2; HP ProBook 640 G3; HP ProBook 645 G2; HP ProBook 645 G3; HP ProBook 650 G2; HP ProBook 650 G3; HP ProBook 655 G2; HP ProBook 655 G3; HP ProBook 430 G4; HP ProBook 440 G4; HP ProBook 450 G4; HP ProBook 455 G4; HP ProBook 470 G4; HP ZBook 17 G3; HP ZBook 17 G4; HP ZBook Studio G3; HP x360 310 G2; HP Pavilion x360; HP ENVY m6; HP 11 Notebook PC എന്നിവയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: