ഐറിഷ് താപനിലയില്‍ പുരോഗതി; മഞ്ഞുവീഴ്ച കുറഞ്ഞുവരുന്നതായി മെറ്റ് ഏറാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഠിനമായ മഞ്ഞുവീഴ്ച്ചക്ക് ശമനം. താപനില 12 ഡിഗ്രി വരെ വര്‍ധിച്ചതോടെ കാലാവസ്ഥയില്‍ പുരോഗതി കണ്ടുതുടങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയും തുടര്‍ന്ന മഞ്ഞുവീഴ്ചയുടെ തോത് ക്രമേണ കുറഞ്ഞു തുടങ്ങി. അടുത്ത ആഴ്ചയോടെ താപനില 15 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിഴക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഊഷ്മാവ് മൈനസ് ഡിഗ്രി കടന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മണ്‍സ്റ്ററിലും ആള്‍സ്റ്ററിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയത്. ഇന്നും നാളെയും ചാറ്റല്‍ മഴക്കുള്ള സാധ്യത ഒഴിവാക്കിയാല്‍ വരും ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടും.

ഡികെ

Share this news

Leave a Reply

%d bloggers like this: