ആയുര്‍ ദൈര്‍ഘ്യത്തില്‍ പുരുഷന്മാരെ മറികടന്ന് സ്ത്രീകള്‍; കാരണം അന്വേഷിച്ച് ലോകാരോഗ്യ സംഘടന

ലോകത്താകമാനം സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് ശരാശരി നാലു വര്‍ഷം ആയുസ് കൂടുതലാണ്. സമ്പന്നമായ വികസിത രാജ്യങ്ങളിലായാലും അതല്ലാത്ത വികസ്വര രാജ്യങ്ങളിലായാലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസം വരുന്നില്ല. ഇതിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ലോകാരോഗ്യ സംഘടന.

2000ത്തില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചേര്‍ത്ത് ശരാശരി ആയുര്‍ ദൈര്‍ഘ്യം 66.5 വയസായിരുന്നെങ്കില്‍ ഇപ്പോഴത് 72 ആണ്. സ്ത്രീകള്‍ക്കു മാത്രമായി കണക്കാക്കുമ്പോള്‍ 74.2 വര്‍ഷവും. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതല്‍ കാലം ജീവിച്ചിരിക്കുക മാത്രമല്ല, കൂടുതല്‍ കാലം കൂടുതല്‍ ആരോഗ്യത്തോടെയുമാണ് ജീവിച്ചിരിക്കുന്നത്.

പുരുഷന്‍മാരുടെ ജീവിതരീതി സ്ത്രീകളുടേതിനെ അപേക്ഷിച്ച് കൂടുതല്‍ അനാരോഗ്യകരമായിരിക്കുന്നതാണ് ഇതിനൊരു പ്രധാന കാരണമായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അസുഖം ബാധിച്ചാലോ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരെ ഡോക്ടറെ കാണാന്‍ പോകുന്നതിനുള്ള സാധ്യത കുറവുമാണത്രെ.

ജീവിതശൈലീ രോഗങ്ങള്‍ കാരണമുള്ള മരണ നിരക്ക് പുരുഷന്‍മാര്‍ക്കിടയില്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്. ഒപ്പം, സമൂഹ ജീവിതത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള വ്യത്യസ്തമായ റോളുകളും ആയുര്‍ ദൈര്‍ഘ്യത്തിലെ വ്യത്യാസത്തിനു കാരണമാകുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: