ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടണ്‍, നടപടി 100ാം വാര്‍ഷികാചരണത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍; ഖേദം പ്രകടിപ്പിച്ചാല്‍ പോര, ബ്രിട്ടന്‍ മാപ്പ് തന്നെ പറയണമെന്ന് ശശി തരൂര്‍…

ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ‘അഗാധമായ ദുഖം’ പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സംഭവത്തില്‍ മാപ്പപേക്ഷയ്ക്ക് മേ തയ്യാറായില്ല. രാജ്യം ഈ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ആചരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണിത്. പ്രധാന പ്രതിപക്ഷത്തിന്റെ നേതാവായ ജെര്‍മി കോര്‍ബിന്‍ നിരുപാധികമായ മാപ്പപേക്ഷ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സമാനമായ പ്രസ്താവന പാര്‍ലമെന്റില്‍ നടത്തിയിരുന്നു. 2013ലായിരുന്നു ഇത്. സംഭവത്തെ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് കാമറൂണ്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ കോ?ള?നി?ക്കാ?ല?ത്തെ ബ്രി?ട്ടീ?ഷ്? ക്രൂ?ര?ത?ക?ള്‍?ക്ക്? ഖേ?ദ?പ്ര?ക?ട?നം നടത്തിയ ബ്രിട്ടന്‍ മാപ്പ് തന്നെ പറയണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ബ്രി?ട്ട?ന്‍ മാ?പ്പ്? പ?റ?യ?ണ?മെ?ന്ന ആ?വ?ശ്യം അ?ന്താ?രാ?ഷ്??ട്ര?വേ?ദി?ക?ളി?ല്‍ ആ?വ?ര്‍?ത്തി?ച്ച്? ഉ?ന്ന?യി?ച്ച?ത്? ശ?ശി ത?രൂ?രാ?യി?രു?ന്നു. താന്‍ ആവശ്യപ്പെട്ടത് ‘ഞങ്ങള്‍ തെറ്റ് ചെയ്തു എന്ന് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കലായിരുന്നു’വെന്നും തരൂര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ജെറമി മോര്‍ബിന്‍ ആവശ്യപ്പെട്ടതുപോലെ സംശയങ്ങള്‍ക്ക് ഇടനല്‍കാത്തവിധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയുകയാണ് വേണ്ടത്.

ഇപ്പോള്‍ ഖേദപ്രകടനമെങ്കിലും നടത്തിയല്ലോയെന്നും തരൂര്‍ പറഞ്ഞു. ഇതുവരെ അവര്‍ വിഷയം ഒളിച്ചുവെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വാക്ക് പറഞ്ഞു. തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് കോളനിവത്കരണത്തിലൂടെ രാജ്യങ്ങളെ അടിച്ചമര്‍ത്തിയതിന് ക്ഷമ പറയണമെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ അതിക്രൂരമായ കൂട്ടക്കൊലയായാണ് ജാലിയന്‍ വാലാബാഗ് സംഭവം അറിയപ്പെടുന്നത്. കൂട്ടക്കൊലയുടെ 100ാം വാര്‍ഷികത്തിലാണ് ബ്രിട്ടന്റെ ഈ നടപടി. 1919 ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഇ.എച്ച്. ഡയര്‍ ആണ് ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത്.

പഞ്ചാബിലെ അമൃതസറിന് സമീപത്തുള്ള ജാലിയന്‍വാലാബാഗില്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്ന ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെയ്ക്കാന്‍ ഡയര്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഗൂര്‍ഖാ റെജിമെന്റായിരുന്നു വന്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്.

Share this news

Leave a Reply

%d bloggers like this: