ഡബ്ലിനില്‍ ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാകാന്‍ കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ എമര്‍ജന്‍സി ആംബുലന്‍സുകള്‍ ലഭ്യമാകാന്‍ ഒരു മണിക്കൂറില്‍ കൊടുത്താല്‍ സമയം ചെലവിടേണ്ടി വരുന്നു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സംയുക്തമായി നടത്തിയ മീറ്റിങ്ങില്‍ ചീഫ് ഫയര്‍ ഓഫിസര്‍ ടെന്നീസ് കീലി ആണ് നഗരത്തില്‍ ആംബുലന്‍സുകള്‍ക്ക് ക്ഷാമം നേരിടുന്നതായി കൗണ്‍സിലിനെ അറിയിച്ചത്.

നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ ഒരു ഹൗസിങ് കോംപ്ലക്‌സില്‍ മാനസിക അസ്വാസ്ഥ്യം കൂടിയ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒന്നര മണിക്കൂറോളം ആംബുലന്‍സിന് വേണ്ടി കാത്തിരുന്ന സംഭവം കൗണ്‍സിലര്‍ ക്രിസ്റ്റി ബര്‍ഗ്ഗും പങ്കുവെച്ചു. ഡബ്ലിന്‍ നഗരത്തിലും ഗ്രെറ്റര്‍ ഡബ്ലിന്‍ മേഖലയിലുമുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ ലഭ്യമാക്കേണ്ട ചുമതല ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിനാണ്. ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഡബ്ലിന്‍ നഗരത്തില്‍ ദിവസവും ഉണ്ടാവുന്നതെന്ന് അഗ്‌നിശമന വിഭാഗം തലവന്‍ ഡെന്നീസ് കില്ലി വ്യക്തമാക്കി.

ഡബ്ലിനില്‍ ആശുപത്രി തിരക്കുകള്‍ കൂടിയതോടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസുകള്‍ക്കും തിരക്കേറി. ഹൃദയാഘാതം പോലുള്ള വളരെ അടിയന്തിരമായി രോഗിയെ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസുകള്‍ക്ക് താമസം നേരിടുന്നത് പരിഹരിക്കണമെന്നും ഫയര്‍ സര്‍വീസ് തലവന്‍ സിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. പ്രായോഗിക തലത്തില്‍ ആംബുലന്‍സുകളുടെ എണ്ണം കൂട്ടി നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ടെന്ന് കൗണ്‌സിലര്‍മാരില്‍ ചിലരും ആവശ്യം ഉന്നയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: