ലിസ സ്മിത്ത് സേനകത്തും തീവ്രവാദപരമായ ചിന്തകള്‍ പുലര്‍ത്തിയിരുന്നതായി വെളിപ്പെടുത്തല്‍

ഡബ്ലിന്‍ : ലിസ സ്മിത്ത് എയര്‍ കോര്‍പിസ്‌ന്റെ ഭാഗമായിരുന്ന സമയത്തും തീവ്രവാദ ചിന്തകള്‍ക്ക് അടിമപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ലിസയുടെ സഹപ്രവര്‍ത്തകരാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ലിസ സേനയുടെ ഭാഗമായിരുന്നപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ തീവ്രവാദപരമായ ചിന്തകള്‍ ഉണ്ടായിരുന്നതായി നാല് സേന അംഗങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

എന്നാല്‍ ഉന്നത കേന്ദ്രങ്ങള്‍ അത് മുഖവിലയ്ക്ക് എടുത്തില്ലെന്നും ഇപ്പോള്‍ സര്‍വീസില്‍ നിന്നും വിരമിച്ച ലിസയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നു. അയര്‍ലണ്ടിലെ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേനഅംഗങ്ങള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലിസ ഹിജാബ് ധരിക്കാന്‍ അനുമതി തേടിയതായും ഇവര്‍ ഓര്‍ക്കുന്നു .

സഹപ്രവര്‍ത്തകര്‍ക്കിടയിലും ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ ലിസ ശ്രമിച്ചിരുന്നതായും ഇവര്‍ പറയുന്നു. ലിസയുടെ തീവ്ര മത നിലപാടിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ അത് ഗൗരവമായി കണക്കാക്കിയില്ലെന്ന് മാത്രമല്ല പരാതിപ്പെട്ടവരെ തരം താഴ്ത്താനുള്ള ശ്രമമാണ് ഉന്നതരില്‍ നിന്നും ഉണ്ടായതെന്നും ലിസയുടെ സഹപ്രവര്‍ത്തകര്‍ ആരോപണം ഉയര്‍ത്തി.

ലിസ സിറിയന്‍ ക്യാമ്പില്‍ ആണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ മാധ്യമങ്ങള്‍ ലിസയുടെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം തേടുന്നതിനിടെയാണ് നാല് മുന്‍ സേന അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ലിസയെ അയര്‍ലണ്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സേന അംഗങ്ങളുടെ വെളിപ്പെടുത്തല്‍

ഡികെ

Share this news

Leave a Reply

%d bloggers like this: