ഇന്ത്യന്‍ എംബസ്സിയില്‍ വോട്ട് ചെയ്യാമെന്ന് ഇന്ത്യന്‍ ബിസിനെസ്സ് അസോസിയേഷന്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇത്തവണ എംബസ്സിയില്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് അയര്‍ലന്‍ഡ്- ഇന്ത്യ ബിസിനസ് അസോസിയേഷന്‍. അയര്‍ലന്‍ഡ്- ഇന്ത്യ ബിസിനെസ്സ് അസോസിയേഷന്റെ കണക്ക് അനുസരിച്ച് അയര്‍ലണ്ടിലുള്ള 27,000 ഇന്ത്യക്കാര്‍ക്കും സമ്മദിദായക അവകാശം വിനിയോഗിക്കാന്‍ കഴിയുമെന്നാണ് സൂചന.

അവധിക്കാലവും – തെരഞ്ഞെടുപ്പും ഒരുമിച്ച് വന്നെത്തുന്നതിനാല്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരും ഇത്തവണ നാട്ടിലെത്തുമെന്നാണ് അസോസിയേഷന്റെ കണക്ക് കൂട്ടുന്നത്. നാട്ടിലെത്താന്‍ കഴിയാത്തവര്‍ക്ക് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്നാണ് അസോസിയേഷന്‍ തലവന്‍ എല്ലാ നിലകാന്തി ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യ അയര്‍ലന്‍ഡ് ബന്ധം ശക്തമാക്കുന്നതില്‍ ഈ അസോസിയേഷന്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ടെക്‌നോളജി , അഗ്രി ബിസിനെസ്സ് , ഏവിയേഷന്‍ മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ഇന്ത്യയില്‍ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ഇന്ത്യ -അയര്‍ലന്‍ഡ് ബന്ധങ്ങളിലും ചലനം സൃഷ്ടിക്കുന്നതിനാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് അയര്‍ലന്‍ഡ് ഇന്ത്യക്കാര്‍ നോക്കി കാണുന്നത്.

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന വാര്‍ത്ത എംബസ്സി ഇതുവരെ പുറത്തുവിട്ടിലെന്നാണ് അറിയാന്‍ കഴിയുന്നത്. അയര്‍ലണ്ടിലെ ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: