മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് നാളെ അരങ്ങേറും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബ്ലിന്‍: ഡബ്ലിന്‍ മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് നാളെ അരങ്ങേറും. ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മത്സരങ്ങള്‍ ശനിയാഴ്ച മാത്രമായി ചുരുക്കിയിട്ടുണ്ട്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് സെപ്തംബറില്‍ നടക്കുന്ന മൈന്‍ഡിന്റെ ഓണാഘോഷ ചടങ്ങുകളില്‍ വച്ച് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡും ക്യാഷ് പ്രൈസും നല്‍കി ആദരിക്കും. ഫിന്‍ഗല്‍ കൗണ്‍സിലിന്റെ ഭാഗമായ ന്യൂ കമ്മ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്കിന്റെ (New Community Participation Network) സഹകരണത്തോടെയാണ് ഈ വര്‍ഷവും കിഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റൂബിന്‍ മാത്യു 0894767974 , സിജു 0877778744, സുധീപ് 0876838541 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: