അയര്‍ലണ്ടില്‍ ലേണേഴ്സ് മാത്രം എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിന് അപേഷിക്കാത്തവരായി ഒന്നേക്കാല്‍ ലക്ഷം ആളുകള്‍

ഡബ്ലിന്‍ ; അയര്‍ലണ്ടില്‍ ലേണേഴ്സ് മാത്രം പുതുക്കി ഉപയോഗിച്ചുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാത്തവരായി ഒന്നേകാല്‍ ലക്ഷം ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ആര്‍ .എസ്.എ റിപ്പോര്‍ട്ട്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലേണിങ് ലൈസെന്‍സ് പുതുക്കുക മാത്രം ചെയ്ത് വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കുന്നു.

1984 മുതല്‍ 2016 വരെയുള്ള കണക്കുക്കള്‍ പുറത്തു വന്നപ്പോള്‍ ഈ കാലയളവില്‍ ലേണേഴ്സ് എടുത്ത ലക്ഷകണക്കിന് ആളുകള്‍ ഒരു തവണപോലും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് ആര്‍.എസ്. എ ചൂണ്ടികാണിക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് കാലാവധി കൂടുതല്‍ ആയതിനാലാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമെന്നു കണക്കാക്കപ്പെടുന്നു.

അയര്‍ലണ്ടില്‍ നിലവില്‍ 8 ആഴ്ചവരെയാണ് ശരാശി ഡൈവിംഗ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കേണ്ടത്. ഇത് ശരാശരിക്കും കൂടുതല്‍ ആകുമ്പോള്‍ ദീര്‍ഘകാലം ടെസ്റ്റിന് വേണ്ടി കാത്തിരിക്കേണ്ട സാഹചര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ലേണിങ് ലൈസെന്‍സ് പുതുക്കുകയാണ് പലരും ചെയ്തവരുന്നത് . അയര്‍ലണ്ടിലെ പുതിയ ഗതാഗത നിയമമനുസരിച്ച് ലേണിങ് ലൈസെന്‍സ് മാത്രം ഉള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ നിയമവ്യവസ്ഥയില്ല.

ലേണേഴ്സ് നേടിയവര്‍ക്കൊപ്പം വാഹനമോടിക്കാന്‍ ഫുള്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായവര്‍ കൂടി ഉണ്ടായിരിക്കണം. ഈ നിയമത്തെ തുടര്‍ന്ന് ഐറിഷ് റോഡുകളില്‍ നിന്നും നിരവധി ഡ്രൈവര്‍മാരെ പിടികൂടിയിരുന്നു. അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് കാലാവധി കുറച്ചുകൊണ്ടുവന്നാല്‍ ഈ പ്രശനം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആര്‍.എസ്.എ അതികം വൈകാതെ ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് കുറച്ചു കൊണ്ടുവരുന്ന നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: