അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 18 ശനിയാഴ്ച്ച

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 18 ശനിയാഴ്ച്ച രാവിലെ 10.30ന് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കും. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തില്‍ മേയ് 18 ലെ നോക്ക് മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയര്‍ലണ്ടിലെ ലിവിങ് സെര്‍ട് പരീക്ഷയിലും ജൂനിയര്‍ സെര്‍ട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയര്‍ലണ്ടിലെ കുടുംബങ്ങളെയും ആദരിക്കും. നോക്ക് മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: