പഞ്ചാബ് പ്രവിശ്യയിലെ പ്രശസ്തമായ സൂഫി പള്ളിക്കു നേരെ ആക്രമണം; 5 മരണം

ലാഹോറിലെ ഒരു സൂഫി ദേവാലയത്തിനു പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദാത ദര്‍ബാര്‍ സൂഫി പള്ളിയുടെ രണ്ടാം ഗേറ്റിലാണ് സ്‌ഫോടനം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ പ്രശസ്തമായ ദേവാലയമാണിത്.

രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വേറെയും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസുദ്യോഗസ്ഥരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് ലാഹോര്‍ പൊലീസ് മേധാവി ഘസന്‍ഫര്‍ അലി പറയുന്നത്. ആക്രമണം നടക്കുമ്പോള്‍ നൂറുകണക്കിന് ഭക്തര്‍ ആരാധനാലയത്തിന്റെ അകത്തും പുറത്തുമായി ഉണ്ടായിരുന്നു. ഒരു പൊലീസ് വാഹനത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

ആരാണ് ആക്രമണം നടത്തിയതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല ഇതുവരെ. ആക്രമണത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശക്തിയായി അപലപിച്ചു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമണത്തിനു ശേഷം സൂഫി പള്ളി പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: