വിവി പാറ്റ് സ്ലിപ്പ് എണ്ണല്‍; ലോക്സഭാ തിരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യത…

കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യത. തിരഞ്ഞെടുപ്പുഫലം ഒരുദിവസം വൈകാന്‍ സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 23-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാനവും നിശ്ചയിച്ചിരുന്നത്.

ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് ഏപ്രില്‍ 24-ന് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഇതിന് അഞ്ചാറുമണിക്കൂര്‍ കൂടുതല്‍ വേണ്ടിവരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

അതിനാല്‍ അന്തിമ ഫലപ്രഖ്യാപനം മേയ് 24-ലേക്ക് നീളുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ മണ്ഡലങ്ങളിലെ പകുതി ബൂത്തുകളിലെയെങ്കിലും സ്ലിപ്പുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല.

Share this news

Leave a Reply

%d bloggers like this: