ഡല്‍ഹി വിമാനം റദ്ദാക്കി: യാത്രക്കാര്‍ ബഹളം വെച്ചതോടെ പകരം വിമാനം ഏര്‍പ്പാടാക്കി എയര്‍ ഇന്ത്യ…

കണ്ണൂര്‍: ഡല്‍ഹിയിലേക്ക് പോകേണ്ട വിമാനം എയര്‍ ഇന്ത്യ റദ്ദാക്കി. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകേണ്ടവിമാനാമാണ് റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങിയ യത്രക്കാര്‍ ബഹളംവെച്ചു. പകരം വിമാനം ഏര്‍പ്പാടാക്കിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്.

കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളംവെച്ചത്. 2.25ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം.

ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവര്‍ക്ക് നാളെ രാവിലെ 9മണിക്കും, കണ്ണൂര്‍ നിന്നുള്ളവര്‍ക്ക് 11മണിക്കും യാത്ര തുടരാന്‍ സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: