സോര്‍ഡ്‌സില്‍ ഇന്ന് ആദ്യകുര്‍ബാന സ്വീകരണം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ ഇന്ന് മേയ് 12 ഞായറാഴ്ച ആദ്യകുര്‍ബാന സ്വീകരണം നടക്കും. സോര്‍ഡ്‌സ് റിവര്‍വാലിയിലുള്ള സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ അമെയ സിജൊ, ക്രിസ്റ്റ മരിയ ബിനു, ഡെല്‍ഫിയ ലിസബേത് ദിലീപ്, ജോര്‍ജ്ജ് ചെറിയാന്‍, ഗ്ലെന്‍ ജെയിംസ് എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും.

സീറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവര്‍ കാര്‍മ്മികരായിരിക്കും. ഏവരേയും തിരുകര്‍മ്മങ്ങലിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാധികാരികള്‍ അറിയിച്ചു,

Share this news

Leave a Reply

%d bloggers like this: