ക്രാന്തിയുടെ മെയ് ദിന പരിപാടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മന്ത്രി തോമസ് ഐസക്ക് മുഖ്യാതിഥിയാകും.

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള മെയ്ദിന അനുസ്മരണ ചടങ്ങുകളില്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. ”ഇടതുബദല്‍- കേരള മോഡലിന്റെ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തില്‍ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തുന്നതാണ്.

മെയ് 19 ഞായറാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് രണ്ടു മണി മുതല്‍ അഞ്ചു മണിവരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ കെ എസ് എഫ് ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, എം.ഡി എ.പുരുഷോത്തമന്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ഐലീഷ് റയാന്‍, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാവ് ഹര്‍സെവ് ബെയിന്‍സ് എന്നിവര്‍ സംസാരിക്കും. പ്രശസ്ത ഐറിഷ് കലാകാരന്‍ ജോണ്‍ ഫ്‌ലിന്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും, വിനു കൈപ്പിള്ളിയും കൂട്ടരും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ വ്യത്യസ്തമായ ആവിഷ്‌കാരവും അരങ്ങേറുന്നതാണ്.

മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: