ചെസ്സ് ചാമ്പ്യന്‍ അരവിന്ദ്‌നെ തോല്പിക്കു , 101 യൂറോ സമ്മാനം നേടൂ

ഡബ്ലിന്‍ : ജൂണ്‍ 15 നു നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ പങ്കെടുക്കുന്ന അയര്‍ലന്‍ഡ് മലയാളികള്‍ക്കിതാ ഒരു സുവര്‍ണാവസരം . സാക്ഷാല്‍ ചെസ്സ് ചാമ്പ്യന്‍ അരവിന്ദ് ജയദേവ് മായി നേരില്‍ ഏറ്റുമുട്ടാന്‍ കേരളാ ഹൗസ് നിങ്ങള്‍ക്കിതാ അവസരം ഒരുക്കിരിയിരിക്കുന്നു.

അയര്‍ലണ്ടിലെ പ്രശസ്ത ചെസ്സ് ചാമ്പ്യന്‍ അരവിന്ദ് ഉച്ചക്കു 2 മുതല്‍ 4 വരെ കേരളാ ഹൗസ് പവലിയനില്‍ നിങ്ങളോടെവരോടും മത്സരിക്കാന്‍ തയ്യാറായിരിക്കുന്നു , മാത്രമല്ല അദ്ദേഹത്തെ ചെസ്സ് കളിയിലൂടെ തോല്‍പ്പിക്കുന്ന എല്ലാവര്ക്കും 101 യൂറോ സമ്മാനം കൂടി പ്രഖ്യപിച്ചിരിക്കുകയാണ് കേരളാ ഹൗസ്. വെറും 2 യൂറോ മുടക്കി രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ഈ വെല്ലുവിളി ഏറ്റെടുക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: