ബേബി പെരേപ്പാടന് അനുമോദനം

അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളം അനുമോദിക്കുന്നു. ജൂണ്‍ 23 ഞായറാഴ്ച 5. 30 ന് താല പ്ലാസ ഹോട്ടലില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ മേയര്‍ ബഹുമാന്യയായ വിക്കി കാസര്‍ലി മുഖ്യാതിഥി ആയിരിക്കും.

ഇന്ത്യന്‍ എംബസ്സി കോണ്‍സിലര്‍ ശ്രീ. സോംനാഥ് ചാറ്റര്‍ജി മുഖ്യ പ്രഭാഷണം നടത്തും. തദവസരത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ സംസാരിക്കുന്നതാണ്.

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഭരണ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ബേബി പെരേപ്പാടന്‍. ഭരണ കക്ഷിയായ ഫിന ഗെയ്ല്‍ പാര്‍ട്ടിയുടെ പ്രതിനിധി ആയിട്ടാണ് ബേബി മത്സരിച്ചതും തെരഞ്ഞെടുക്കപ്പെട്ടതും.

2006-ല്‍ രൂപം കൊണ്ട മലയാളം സംഘടനയുടെ സ്ഥാപകാംഗവും ആദ്യ പ്രസിഡന്റുമാണ് ബേബി പെരേപ്പാടന്‍. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ആളുകളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വാര്‍ത്ത : റ്റോബി വര്‍ഗീസ്

Share this news

Leave a Reply

%d bloggers like this: