ബാല്യം നശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍: മദ്യപാന, പുകവലി രംഗങ്ങള്‍ സിനിമയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതി…

മദ്യപാന പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമെ സിനിയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശ. കുട്ടികള്‍ അനുകരിക്കുമെന്നതിനാലാണ് ഇത്തരത്തില്‍ ഒരു ശുപാര്‍ശ നല്‍കുന്നത്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെതാണ് റിപ്പോര്‍ട്ട്. പി ആയിഷ പോറ്റി എംഎല്‍എയാണ് സമിതിയുടെ അധ്യക്ഷ.

നിലവില്‍ മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായി മുന്നറിയിപ്പു നല്‍കണമെന്നാണ് ചട്ടം. 2015 ലെ കണക്ക് പ്രകാരം 8 ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

പ്രതിമാസം 5000 രൂപയില്‍ താഴെമാത്രം പെന്‍ഷന്‍ ലഭിക്കുന്ന ഭിന്നശേഷിക്കാരായ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് വികലാംഗ പെന്‍ഷന്‍ കൂടി നല്‍കണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളണം, ഭൂരഹിത ഭവനരഹിത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ലൈഫ് മിഷന്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തണം എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.

Share this news

Leave a Reply

%d bloggers like this: