അടുത്ത ആഴ്ചവരെ വരണ്ട കാലാവസ്ഥ തുടരും : താപനില 22 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്ത ആഴ്ചയിലും കാലാവസ്ഥയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ആഴ്ചകളിലെ ചൂട് കൂടിയ ദിനങ്ങളില്‍ ഇടയ്ക്കിടെ മഴ കൂടി ഉണ്ടായിരുന്നതിനാല്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ അപേക്ഷിച്ച് അത്ര കനത്ത ചൂടിനെ അയര്‍ലന്‍ഡിന് കഴിഞ്ഞ ദിവസങ്ങളില്‍ അഭിമുഖികരിക്കേണ്ടി വന്നില്ല. എന്നാല്‍ തൊട്ടടുത്ത രാജ്യമായ യു.കെ യുടെ പല ഭാഗങ്ങളിലും റോക്കറ്റ് വേഗത്തിലായിരുന്നു താപനില കുതിച്ചുയര്‍ന്നത്.

യൂറോപ്പില്‍ ഇത്തവണ ചൂട് തരംഗം കൊണ്ട് വീര്‍പ്പുമുട്ടിയത് ഫ്രാന്‍സ് ആയിരുന്നു. താപനില 40 ഡിഗ്രി കടന്നതയോടെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും പൂട്ടിയിടേണ്ടി വന്നു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അയര്‍ലണ്ടില്‍ കൊണാഷ് , ആള്‍സ്റ്റര്‍ എന്നിവടങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ പ്രതീഷിക്കാമെന്നും മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും.

രാജ്യത്തെ താപനില വരും ആഴ്ചകളില്‍ പരമാവധി 22 ഡിഗ്രിയിലേക്ക് കടന്നേക്കും. താപനില ഉയര്‍ന്നതോടെ രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലും, ബീച്ചുകളിലും തിരക്ക് വര്‍ദ്ധിച്ചു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ബീച്ചുകളില്‍ കുളിക്കാനിറങ്ങുന്നവര്‍ ഗുണമേന്മയുള്ള ബീച്ചുകള്‍ തെരഞ്ഞെടുക്കാന്‍ ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: