യൂറോപ്പില്‍ വിഷാദരോഗികള്‍ ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍

ഡബ്ലിന്‍ : യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ അയര്‍ലണ്ടിലെന്ന് പഠനങ്ങള്‍.15 മുതല്‍ 24 വയസ്സുവരെയുള്ള യുവാക്കള്‍ക്കിടയിലാണ് വിട്ടുമാറാത്ത വിഷാദ രോഗം കണ്ടെത്തിയത്. 2016 മുതല്‍ മൂന്ന് വര്‍ഷക്കാലയളവില്‍ യൂറോഫൗണ്ട് നടത്തിയ പഠനഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ 12 ശതമാനം യുവാക്കളാണ് ഡിപ്രെസ്സന്റെ പിടിയലകപ്പെട്ടത്.

തൊട്ടുപുറകിലായി ഫിന്‍ലന്‍ഡ്, സ്വീഡന്‍, ജര്‍മ്മനി,ഡെന്‍മാര്‍ക്ക് രാജ്യങ്ങളിലും യുവാക്കള്‍ക്കിടയിലില്‍ വിഷാദം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. യൂറോപ്പില്‍ പൊതുവെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ വിഷാദത്തിന് അടിമപ്പെടുന്നതെങ്കില്‍ സൈപ്രസ്, ലിത്വാനിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ പുരുഷന്മാരിലാണ് കൂടുതലും വിഷാദ രോഗം കണ്ടുവരുന്നത്. മാറാരോഗങ്ങള്‍ പിടിപെട്ടവരും കഠിനമായ വിഷാദ രോഗങ്ങള്‍ക്കും,അമിത ഉത്കണ്ഠയ്ക്കും മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നും പഠനഫലങ്ങള്‍ വ്യക്തമാകുന്നു.

യുവാക്കളിലെ വിഷാദം അവരെ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നതായും യൂറോ ഫൗണ്ട് പഠനങ്ങള്‍ വ്യക്തമാകുന്നു.യൂറോപ്പില്‍ കുടുംബ പശ്ചാത്തലവും, ഒറ്റപ്പെടലും യുവാക്കളെ വിഷാദത്തിനടിമപ്പെടുത്തുന്നതില്‍ വളരെ നിര്‍ണ്ണായകമാകുന്നതായും പഠനഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നു. കുടുംബവുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവരില്‍ നടത്തിയ സര്‍വേയില്‍ ഇവരില്‍ ഡിപ്രെഷന്റെ സാധ്യത വളരെ കുറവാണെന്നും കണ്ടെത്തി.

Share this news

Leave a Reply

%d bloggers like this: