യൂറോപ്പിലെ ഏറ്റവും നല്ല സീഫുഡ് റെസ്റ്റോറന്റ് അവാര്‍ഡ് സ്വന്തമാക്കി ഐറിഷ് റെസ്റ്റോറന്റ്

ഡബ്ലിന്‍ : യൂറോപ്യന്‍ രാജ്യങ്ങളില്‍ഏറ്റവും നല്ല കടല്‍ വിഭവ റെസ്റ്റോറന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഐറിഷ് റെസ്റ്റോറന്റ്. ഡബ്ലിനിലെ സൗത്ത് വില്യം സ്ട്രീറ്റിലുള്ള സോള്‍ സീഫുഡ് ആന്‍ഡ് ഗ്രില്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ലോക ആഡംബര ഹോട്ടല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഭാഗമാണ് ബെസ്‌ററ് സീഫുഡ് റെസ്റ്റോറന്റ് അവര്‍ഡ്.

ഇതിനുമുന്‍പും സോളിനെ തേടി നിരവധി അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. അയര്‍ലണ്ടില്‍ ഫ്രഷ് സീഫുഡ്‌ന് പേരുകേട്ട ഈ റെസ്റ്റോറന്റ് , വിഭവങ്ങള്‍ക്കു മാത്രമല്ല ഹോട്ടലിന്റെ ഇന്റീരിയര്‍ ഘടനയും ആരെയും ആകര്‍ഷിക്കുന്നതാണ്. ഫ്രഞ്ച് ക്ലാസിക് മാതൃകയിലുള്ള ഡിന്നറും ഇവിടുത്തെ പ്രത്യേകതയാണ്. പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആഗോളതലത്തില്‍ ഉള്ള സെലിബ്രിറ്റികള്‍ ഇവിടെ എത്താറുണ്ട്. അവധികാലം ആഘോഷിക്കാന്‍ അയര്‍ലണ്ടിലെത്തുന്നവരുടെയും പ്രധാന ആകര്‍ഷണകേന്ദ്രം കൂടിയാണ് ഈ റെസ്റ്റോറന്റ്.

ബെല്‍ഫാസ്റ്റ് ഡിസൈനര്‍ ഗ്രഹാം ബാരോ തയ്യാറാക്കിയ സമുദ്ര മാതൃകയിലുള്ള ലോഞ്ചും സോളിന് മാത്രം അവകാശപ്പെട്ടതാണ്. തങ്ങളുടെ ടീം വര്‍ക്കാണ് ഹോട്ടലിനെ പ്രശസ്തിയിലെത്തിച്ചതെന്നു ഹോട്ടലിന്റെ ഷെഫ് എക്‌സിക്യൂട്ടീവ് ഹെഡ് റിച്ചിവില്‍സണ്‍ പറഞ്ഞു. ഓരോ ജോലിക്കാരും അവരവരുടെ ജോലി ഭംഗിയായി ചെയുന്നു; അതുകൊണ്ടു തന്നെ ഈ അവാര്‍ഡ് ഹോട്ടലിലെ എല്ലാ ജീവനക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: