അയര്‍ലണ്ടില്‍ വാഹന നികുതി വര്‍ദ്ധിപ്പിക്കുന്നു : വാഹനങ്ങളുടെ വാര്‍ഷിക ചെലവില്‍ 1500 യൂറോ വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കാം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാഹനനികുതി വര്‍ധിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം തയ്യറെടുക്കുന്നതായി സൂചന. പുതിയതും, പഴയതുമായ വാഹനങ്ങള്‍ക്ക് 1000 യൂറോ വരെ നികുതി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ നിരത്തില്‍ നിന്ന് ഒഴിവാക്കാനുമാണ് പുതിയ നികുതിവര്‍ദ്ധനവ്. വാഹനങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കണക്കാക്കുന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തി വെഹിക്കിള്‍ റജിസ്ട്രേഷന്‍ ടാക്‌സ് പുനഃക്രമീകരിച്ചേക്കും.

കാലാവസ്ഥാവ്യതിയാനത്തിനും, ആഗോളതാപനത്തിനും കാരണമാകുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക, ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഘടകങ്ങളാണ് നികുതിവര്‍ദ്ധനവിന് പിന്നില്‍. പെട്രോള്‍ -ഡീസല്‍ വാഹനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളെക്കാള്‍ ചെലവ് കൂടും. കാര്‍ബണ്‍ ചാര്‍ജുകള്‍ എന്നറിയപ്പെടുന്ന നികുതികള്‍ കൂടുതലായി ഇത്തരം വാഹങ്ങള്‍ക്കു കൂടുതല്‍ നല്‍കേണ്ടിവരും. അടുത്ത ബഡ്ജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന

Share this news

Leave a Reply

%d bloggers like this: