കരാറില്ലാതെ ബ്രെക്‌സിറ്റ് പിന്മാറ്റം ; വടക്ക് -തെക്ക് ലയനം പ്രഖ്യാപനവുമായി അയര്‍ലന്‍ഡ്

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയനുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകള്‍ക്കെതിരെ ഐക്യ അയര്‍ലന്‍ഡ് യഥാര്‍ഥ്യമാകാന്‍ സാധ്യത . കടുത്ത ബ്രെക്‌സിറ്റ് അതിര്‍ത്തികളില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പായതോടെ സിന്‍ഫിന്‍ തുടങ്ങിവെച്ച അയര്‌ലന്ഡുകളുടെ ലയനത്തിന് മറ്റു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. അയര്‍ലണ്ടിനെ സമ്പന്ധിച്ച് ബ്രെക്‌സിറ്റ് കൊടുത്താല്‍ ഐക്യ അയര്‍ലന്‍ഡ് മാത്രമാണ് അടുത്ത ചോയ്‌സ് എന്ന് മന്ത്രി വരേദ്കറും വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചില്ലെങ്കില്‍ കരാറില്ലാതെതന്നെ ബ്രെക്‌സിറ്റിലേക്ക് നീങ്ങാന്‍ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള പിന്മാറ്റ കരാറും ഐറിഷ് ബാക്ക്സ്റ്റോപ്പും ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചില്ലെങ്കില്‍ കരാറില്ലാതെ തന്നെ പിന്‍മാറുമെന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ യൂണിയനുമായി ഒരു ചര്‍ച്ചയും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് ബോറിസ് ജോണ്‍സന്റെ വക്താവ് പറഞ്ഞു.

ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ആ ചര്‍ച്ചകളുടെ അടിസ്ഥാനം എന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് തടസ്സനിവാരണ ഉപാധി (ഐറിഷ് ബാക്സ്റ്റോപ്പ്) ഒഴിവാക്കി കരാര്‍ പുതുക്കുക എന്നതാണ് ജോണ്‍സണ്‍ മുന്നോട്ടുവെക്കുന്ന നയം. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ല. ബ്രെക്‌സിറ്റിനുശേഷം ഉത്തര അയര്‍ലന്‍ഡും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി കസ്റ്റംസ് പരിശോധനയില്ലാതെ നിശ്ചിതകാലം തുടരണമെന്ന് നിര്‍ദേശിക്കുന്നതാണ് ഐറിഷ് തടസ്സനിവാരണ ഉപാധി.

എന്നാല്‍ കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഐക്യ അയര്‍ലന്‍ഡ് ആവശ്യവും ശക്തമാവുന്നു. ഐറിഷ് പ്രധാനമന്ത്രി തന്നെയാണ് ഈ ആവശ്യം വീണ്ടും ഉയര്‍ത്തുന്നത്. കരാറില്ലാതെയുള്ള പിന്‍മാറ്റം ഉണ്ടായാല്‍ വടക്കന്‍ അയര്‍ലണ്ടിലെ കൂടുതല്‍ ആളുകള്‍ ഐക്യ അയര്‍ലന്‍ഡ് എന്ന ആവശ്യവുമായിശക്തമായി രംഗത്തിറങ്ങുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ മുന്നറിയിപ് നല്‍കി. ഒക്ടോബര്‍ 31-നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ നേരത്തെ പ്രഖ്യാപിച്ചത്.

ബ്രെക്സിറ്റ് അനുകൂല ക്യാംപെയ്നില്‍ പ്രധാനപങ്ക് വഹിച്ച പ്രമുഖര്‍ക്കെല്ലാം മന്ത്രിസഭയില്‍ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കിയ ബ്രെക്സിറ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കരാറില്ലാതെ പുറത്തു പോകുന്നതിനെ പാര്‍ലമെന്റ് എതിത്തേക്കും. അങ്ങിനെ വന്നാല്‍ പ്രധാനമന്ത്രിക്ക് മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞേക്കും.
അത്തരമൊരു തീരുമാനം ആത്മഹത്യാ പരമാണെന്ന് ജോണ്‍സണ് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇനിയൊരു തെരഞ്ഞെടുപ്പുകൂടെ വേണ്ട എന്ന് അദ്ദേഹം പറയുന്നു.

ബ്രസ്സല്‍സുമായുള്ള ചര്‍ച്ചയ്ക്ക് ജോണ്‍സന് പദ്ധതികളൊന്നുമില്ലെങ്കിലും, ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം ഇന്നലെ സംസാരിച്ചു. പ്രധാനമായും വാണിജ്യവും സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. അതേസമയം, ജോണ്‍സണ്‍ന്റെ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ട് യൂറോപ്യന്‍ യൂണിയന്റെ ബ്രെക്‌സിറ്റ് മധ്യസ്ഥന്‍ മൈക്കല്‍ ബാര്‍നിയര്‍ രംഗത്തെത്തി. കരാറില്ലാതെ ബ്രിട്ടന്‍ പിരിയണമെന്ന് യൂണിയന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ജോണ്‍സണ്‍ കരാറില്ലാതെ പിരിയുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ ആ സാഹചര്യം നേരിടാനും തയ്യാറാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: