സര്‍ക്കാര്‍ അംഗീകൃത മയക്കുമരുന്ന് കുത്തിവെയ്പ്പ് കേന്ദ്രത്തിന് നിര്‍മ്മാണാനുമതി നിഷേധിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആദ്യത്തെ മയക്കുമരുന്ന് കുത്തിവെയ്പ്പ് കേന്ദ്രത്തിന് നിര്‍മ്മാണാനുമതി നല്‍കാനാവില്ലെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ഒരു അംഗീകൃത ആരോഗ്യവിദഗ്ധന്റെ നേതൃത്വത്തില്‍ കുത്തിവെപ്പ് നടത്താന്‍ കഴിയുന്ന ഡ്രഗ് ഇന്‍ജെക്ടിങ് സെന്ററിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. മയക്കുമരുന്നിന് അടിമപെട്ടവര്‍ അശാസ്ത്രീയമായ രീതിയില്‍ കുത്തിവെപ്പെടുക്കുന്നത് തടയാനാണ് ഇങ്ങനെയൊരു കേന്ദ്രമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ഇത്തരമൊരു കേന്ദ്രം ഗവണ്മെന്റ് തലത്തില്‍ നടത്തുന്നതിന് വേണ്ടിയുള്ള നിയമ നിര്‍മ്മാണം നേരെത്തെ നടപ്പാക്കിയിരുന്നു. ഡബ്ലിന്‍ സൗത്ത് ഇന്നര്‍ സിറ്റിയ്ക്ക് അകത്ത് മെര്‍ച്ചന് ക്വയില്‍ റിവര്‍ ബാങ്ക് സെന്ററിലാണ് പ്ലാനിങ് അനുമതി തേടിയത്. മെച്ചന്റ് ക്വ അയര്‍ലണ്ടാണ് നിര്‍മ്മാണാനുമതിയ്ക്കുള്ള അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഗുരുതരമായ പ്രത്യാഘതങ്ങള്‍ ചൂണ്ടിക്കാട്ടി സിറ്റി കൗണ്‍സില്‍ അനുമതി നിഷേധിക്കുകയായിരുന്നു. medically supervised injecting facility (MSIF) എന്നറിയപ്പെടുന്ന ഒരു സംവിധാനം ഓസ്ട്രേലിയ, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുണ്ടെന്നാണ് ഐറിഷ് സര്‍ക്കാരിന്റെ വാദം.

ലോകത്ത് 120ഓളം ഇത്തരത്തിലുള്ള സെന്ററുകള്‍ ഉണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍ നിര്‍മ്മാണാനുമതി ആവശ്യപ്പെടുന്ന പ്രദേശത്ത് താമസിക്കുന്നവര്‍ പദ്ധതിയ്‌ക്കെതിരെ രംഗത്ത് വന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെ തടയിടേണ്ടതിന് പകരം സര്‍ക്കാര്‍ സംവിധാങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവിടുത്തുകാര്‍ പറയുന്നു. തൊട്ടടുത്തമുള്ള സ്‌കൂളുകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഈ കേന്ദ്രം സാമൂഹിക മൂല്യങ്ങള്‍ക്ക് എതിരാണെന്നും അഭിപ്രായമുയര്‍ന്നു. നിലവില്‍ അയര്‍ലണ്ടില്‍ യുവാക്കളിലെ മയക്കുമരുന്നു ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത് തീര്‍ത്തും നിരാശാജനകമാണെന്നും അഭിപ്രായമുയരുനുണ്ട്. രാജ്യത്തെ മതസ്ഥാപനങ്ങളും ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ നിര്‍മ്മാണ അനുമതി നല്‍കാനാവില്ലെന്ന് സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി .

Share this news

Leave a Reply

%d bloggers like this: