അയര്‍ലണ്ടില്‍ എല്ലാ ആശയ വിനിമയ ഉപാധികള്‍ക്കും ബ്രോഡ് കാസ്റ്റിംഗ് ഫീ ഏര്‍പ്പെടുത്താന്‍ നീക്കം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതിയ ബ്രോഡ് കാസ്റ്റിംഗ് നിയമം നടപ്പാക്കാനൊരുങ്ങി കമ്യൂണിക്കേഷന്‍ വകുപ്പ് . നിലവിലെ ടി.വി ലൈസെന്‍സ് ഫീ നിര്‍ത്തലാക്കി പകരം ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശയ വിനിമയ ഉപാധികള്‍ക്കും ഫീ ഈടാക്കുന്ന നിയമമാണ് വരാനിരിക്കുന്നത് . വീടുകളില്‍ ഇത്തരത്തിലുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാങ്ങള്‍ ഉപയോഗിക്കുന്നര്‍ ബ്രോഡ്കാസ്റ്റിംഗ് ഫീ നല്‍കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയുന്നത്.

മാത്രമല്ല ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് ഫീ ഇപ്പോള്‍ വേണമെങ്കിലും കൂട്ടാനും, കുറയ്ക്കാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരിക്കും പുതിയ പരിഷ്‌കാരം നടപ്പാക്കുക. നിലവില്‍ ടി.വി ലൈസെന്‍സ് ഫീ സംവിധാനം തന്നെ തുടരുമെന്നാണ് അറിയിപ്പ്. സ്മാര്‍ട്ട് ഫോണുകളിലും, ടാബ് തുടങ്ങിയ ഡിവൈസുകളില്‍ ടി.വി കാണാന്‍ തുടങ്ങിയതോടെയാണ് ടി.വി ലൈസന്‍സിന് പകരം എല്ലാ ആശയ വിനിമയ ഉപാധികള്‍ക്കും ബാധകമാകുന്ന തരത്തില്‍ ഫീ ഈടാക്കുന്നതെന്ന് കമ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ റിച്ചാര്‍ഡ് ബ്രെട്ടന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: