ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയേക്കും; നരഹത്യ കുറ്റം ചുമത്താന്‍ പോലീസ് നീക്കം…

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. നരഹത്യാ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം. ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിക്ക് ഡിജിപി ലോക്നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ചുമത്താനാണ് നീക്കം. ജീവപര്യന്ത്യം മുതല്‍ പത്ത് വര്‍ഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണിത്.

സംഭവത്തില്‍ പോലീസ് നടപടി വൈകിയെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസ് നീക്കം കര്‍ശനമാക്കുന്നത്. നിലവില്‍
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചതായാണ് വിവരം. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. എന്നാല്‍ ഇത് ഗുരുതരമല്ലെന്നാണ് വിവരം.

ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമായിരുന്നു വാഹനത്തില്‍. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. മ്യൂസിയം ജങ്ഷനു സമീപം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ ബഷീര്‍ മരിച്ചു.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. ഇതിന്റെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരുന്നതിനെ ആയിരുന്നു അപകടം. വാഹനമോടിച്ചിരുന്ന ശ്രീ റാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്നും കണ്ടത്തിയിട്ടുണ്ട്.

അതിനിടെ, മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മൃതദേഹം അല്‍പം മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിയുള്‍പ്പെടെ പ്രസ് ക്ലബിലെത്തി കെ എം ബഷീന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: