ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് മറികടന്ന് ലിഫി നീന്തല്‍ മത്സരം ഇന്ന്

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ഇന്ന് ലിഫി നീന്തല്‍ മത്സരം ആരംഭിച്ചു. വര്‍ഷം തോറും നടന്നു വരുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാനും കാഴ്ചക്കാരാകാനും നിരവധി ആളുകളാണ് എത്താറുള്ളത്. നദിയിലെ വെള്ളത്തിന്റെ ഗുണമെന്ന കുറഞ്ഞതിനാല്‍ ഈ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ മത്സരം മാറ്റിവെയ്ക്കാനാവില്ലെന്നായിരുന്നു സംഘാടകരുടെ തീരുമാനം. ഇത് 100 മത് ലിഫി സ്വിമ്മ് റേസ് ആണ് നടക്കുന്നത്. 6 ഓപ്പണ്‍ സീ റേസില്‍ പങ്കെടുത്തവര്‍ക്കാണ് ലിഫി സ്വിമ്മ് റേസില്‍ പങ്കെടുക്കാന്‍ കഴിയുക. മാത്രമല്ല ഇവര്‍ സ്വിമ്മിങ് ക്ലബിലും അംഗമായിരിക്കണം. അഴുക്കുചാലില്‍ നിന്നെത്തുന്ന അവശിഷ്ടങ്ങളും മറ്റും കലര്‍ന്നു മലിനമായ വെള്ളത്തില്‍ റേസ് നടത്തരുതെന്ന് സിറ്റി കൗണ്‍സിലും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: