ആര്‍സെനിക് അളവ് കൂടുതല്‍ : 12 ഓളം കുപ്പിവെള്ള ബ്രാന്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം

ഡബ്ലിന്‍ : ലോന്‍ഡിസ്, സ്പാര്‍ ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ 10 ഓളം കുപ്പിവെള്ള കമ്പനികളുടെ ഉത്പന്നത്തിലും ആര്‍സെനിക് അളവ് പരിധിയിലും കൂടുതല്‍ ആണെന്ന് ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരിച്ചുവിളിച്ച ബ്രാന്‍ഡുകള്‍ ഷോപ്പുകളില്‍ നിന്നും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ആര്‍സെനിക് പാറകളില്‍ നിന്നുമാണ് ജലവിധാനത്തില്‍ എത്തുന്നത്.

ഇതിന്റെ അളവ് പരിധിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ ശ്വാസകോശാര്‍ബുദം, മൂത്രാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകും.ആര്‍സെനിക് അളവ് കൂടിയ വെള്ളം സ്ഥിരമായി കുടിക്കുന്നത് ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുണ്ടാക്കും. നിരോധിക്കപെട്ട ബ്രാന്‍ഡ് കുപ്പിവെള്ളം ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപെട്ടവര്‍ ഉടന്‍ വൈദ്യസഹായം തേടാനും നിര്‍ദേശമുണ്ട്. നിരോധനം ഏര്‍പ്പെടുത്തിയ ഉത്പന്നങ്ങള്‍ ഇവയാണ് ;

Aldi/Comeragh still, sparkling and sport water
Applegreen still water
Broderick still water
Dunnes Stores still, sparkling and flavoured water
Itica still water
Lidl still water
Londis still water
Mace still water
Macari still water
Plane still water
San Marino still water
Spar still water

Share this news

Leave a Reply

%d bloggers like this: