നികുതിയിനങ്ങളില്‍ കുടിശിക വരുത്തിയതിന് തുടര്‍ന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസിനെ സാംബിയയില്‍നിന്നും പുറത്താക്കുന്നു. ഒഡീഷയിലെ ആദിവാസികളെ ദുരിതത്തിലാക്കിയ വേദാന്ത റിസോഴ്സിനുമെതിരെ ഇന്ത്യയിലും ഒട്ടേറെ കേസുകളുണ്ട്.

ചെമ്പ് ഖനനം നടത്തുന്ന വേദാന്ത റിസോഴ്സസിനെ സാംബിയയില്‍നിന്നും പുറത്താക്കുന്നു. ആവശ്യത്തിന് നിക്ഷേപം നടത്താത്തതും, നികുതി കൃത്യമായി നല്‍കാത്തതുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് സാംബിയന്‍ സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ ചെമ്പ് ഖനി കൊങ്കോള കോപ്പര്‍ മൈന്‍സ് (കെസിഎം) എന്ന വേദാന്തയുടെ അനുബന്ധ സ്ഥാപനവും സാംബിയയുടെ ദേശീയ ഖനന കമ്പനിയായ ZCCM-Dw ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്.

ലാഭവിഹിതവും നികുതിയും നല്‍കാതെയാണ് കെസിഎം പ്രവര്‍ത്തിക്കുന്നതെന്ന് സാംബിയന്‍ സര്‍ക്കാറും പ്രസിഡന്റ് എഡ്ഗര്‍ ലുങ്കു ഉള്‍പ്പെടെയുള്ളവരും ആരോപിക്കുന്നു. വാറ്റ്, കസ്റ്റംസ് തീരുവ തുടങ്ങിയ നികുതിയിനങ്ങളില്‍ ഏകദേശം 100 മില്യണ്‍ ഡോളര്‍ കുടിശ്ശികയാണ് വേദാന്ത വരുത്തിയിരിക്കുന്നതെന്ന് സാംബിയന്‍ ടാക്സ് അധികൃതര്‍ പറയുന്നു. മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വേദാന്തക്കെതിരെ നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളും കമ്പനിയിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ചെമ്പ് ഖനനത്തില്‍ നിന്നുമാണ് സാംബിയ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. അതില്‍ കൃത്യമായ നിക്ഷേപം നടത്താത്തത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ‘സ്‌കൂളുകളിലും ആശുപത്രികളിലും അനിവാര്യമായ നിക്ഷേപം നടത്താന്‍ ആ ഖനിയില്‍ നിന്നുള്ള ലാഭവിഹിതം ആവശ്യമാണ്’ എന്ന് സാംബിയന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഡോറ സിലിയ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഇതുപോലെ വീണ്ടും വീണ്ടും സംസാരിക്കാന്‍ കഴിയില്ല. നന്നായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഒരു കമ്പനിയെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നിക്ഷേപങ്ങള്‍ കൃത്യമായി നടത്തപ്പെടണം. ഇനിയൊരു മധ്യസ്ഥ ശ്രമത്തിനുപോലുമുള്ള സമയമില്ല’ എന്നാണ് സിലിയ പറയുന്നത്. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ എല്ലാ ഇടപാടുകളും നിര്‍ത്തലാക്കി കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സാംബിയ. അതിനായി ലിക്വിഡേറ്ററെ നിയമിച്ചിട്ടുമുണ്ട്.

ഖനിയില്‍ വേദാന്തയ്ക്കുള്ള ഓഹരിയില്‍ 80% വില്‍ക്കാന്‍ ശ്രമിക്കുന്ന ലിക്വിഡേറ്റര്‍ ചൈനീസ്, ടര്‍ക്കിഷ്, റഷ്യന്‍ കമ്പനികള്‍ ഇതിനകംതന്നെ സന്ദര്‍ശിച്ചതായും ഡോറ സിലിയ പറഞ്ഞു. വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ താല്‍ക്കാലികമായി നിറുത്തിവെക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ കോടതി വിധിച്ചെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വാറ്റ്, കസ്റ്റംസ് തീരുവ തുടങ്ങിയ നികുതിയിനങ്ങളില്‍ ഏകദേശം 100 മില്യണ്‍ ഡോളര്‍ കുടിശ്ശികയാണ് വേദാന്ത വരുത്തിയിരിക്കുന്നതെന്ന് സാംബിയന്‍ ടാക്സ് അധികൃതര്‍ പറയുന്നു. മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വേദാന്തക്കെതിരെ നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു.

ഇന്ത്യയിലും വേദാന്ത വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴും ഇവര്‍ക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനി തൂത്തുക്കുടിയില്‍ ചെമ്പ് ശുദ്ധീകരണ പ്ലാന്റും ഒഡീഷയിലെ നിയാംഗിരി കുന്നുകളില്‍ ബോക്സൈറ്റ് ഖനനം നടത്തി ആദിവാസികളെ ദുരിതത്തിലാക്കിയ വേദാന്ത റിസോഴ്സിനുമെതിരെ ഒട്ടേറെ കേസുകള്‍ ഇവിടെയുണ്ട്.

Share this news

Leave a Reply

%d bloggers like this: