രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും

കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ മഴക്കെടുതി രൂക്ഷമായി സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. കോഴിക്കോട്ടെത്തുന്ന അദ്ദേഹം നാളെ മലപ്പുറവും, വയനാടും സന്ദര്‍ശിക്കും.

വയനാട്, കോഴിക്കോട് കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനം കേന്ദ്രീകരിക്കുക.
നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമെന്ന് അറിച്ചിരുന്നെങ്കിലും തന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുകയായിരുന്നു.

രാഹുലിന്റെ സന്ദര്‍ശനം ഏകോപിപ്പിക്കുന്നതിനായി കെപിസിസ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോടേക്ക് തിരിച്ചു. അതിനിടെ മഴക്കെടുതികള്‍ സംബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഏകോപിപ്പിക്കുന്നതിനായി പ്രതപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂമം ഉള്‍പ്പെടെ തുറന്നിട്ടുണ്ട്.

അതേസമയം, ഉരുള്‍പൊട്ടല്‍ ഉണ്ടായ കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം എത്തിയെങ്കിലും കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നു. കവളപ്പാറയിലും പുത്തുമലയിലും കനത്തമഴയാണ് രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുന്നത്. കവളപ്പാറയിലേക്കുള്ള പലേങ്കര പാലവും അപകടാവസ്ഥയിലാണ്.

Share this news

Leave a Reply

%d bloggers like this: