അട്ടപ്പാടിയില്‍ ഗര്‍ഭിണിയെയും, ഒന്നര വയസ്സുകാരനും ഉള്‍പ്പെടെ ഭവാനിപ്പുഴ കടത്തിയത് അതി സാഹസികമായി

അട്ടപ്പാടി : അട്ടപ്പാടിയിലെ ഊരില്‍ നിന്നും ഗര്‍ഭിണിയെയും ഒന്നരവയസ്സുകാരനെയും ഉള്‍പ്പെടെ രക്ഷപെടുത്തിയത് അതി സാഹസികമായി. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയിലെ പട്ടിമാളം മേഖലയിരുന്നു രക്ഷാ ദൗത്യം.ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിലടെയാണ് കുടുംബത്തെ കരയിലെത്തിച്ചത്.

രൗദ്ധ്രയായൊഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ കയറു കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെയെത്തിക്കുകയിരുന്നു. പൂര്‍ണ ഗര്‍ഭിണി ലാവണ്യ ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. ഒന്നര വയസുള്ള തന്റെ കുഞ്ഞുള്‍പ്പെടെ ആദ്യം ഇക്കരയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉറ്റവരുടെ അടുത്തേക്ക് സുരക്ഷിതയായി ലാവണ്യ എത്തിയത്.

Share this news

Leave a Reply

%d bloggers like this: