മധ്യ -തെക്കന്‍ കേരളത്തിലും നെഞ്ചിടിപ്പ് വര്‍ധിക്കുന്നു; അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയെന്ന് കാലാവസ്ഥ കേന്ദ്രം

എറണാകുളം : വടക്കന്‍ കേരളത്തില്‍ മഴ ശക്തി കുറയുമ്പോഴേക്കും മധ്യ-തെക്കന്‍ ഭാഗത്തുള്ളവര്‍ക്ക് നെഞ്ചിടിപ്പ് വര്‍ധിക്കുന്നു. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ഭാഗങ്ങളിലും മഴ ശക്തമാകുമെന്ന അറിയിപ്പിനെ തുടര്‍ന്നാണിത്. മഴക്കെടുതിയില്‍ പെട്ട് സംസ്ഥാനത്ത് ഇതുവരെ ഒരുലക്ഷത്തില്പരം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നത്.

വടക്കു ഇന്നും, നാളെയും കൂടി റെഡ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തും, വായനാട്ടിലും രക്ഷാപ്രവര്‍ത്തങ്ങള്‍ നടത്താന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. നിരവധി ആളുകള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണിനടിയില്‍ അകപെട്ടതായാണ് വിവരം. രണ്ടു ജില്ലകളിലും നിരവധി ആളുകളെ കാണാതായിട്ടുണ്ട്. കണ്ണൂരും, കാസര്‍ഗോഡും മഴ ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: